മലൈക്കോട്ടൈ വാലിബന്‍, ആടുജീവിതം ശേഷം 2024ലെ ഉയര്‍ന്ന കളക്ഷന്‍, 'ഗുരുവായൂരമ്പലനടയില്‍' ആദ്യ ദിനം എത്ര നേടി

കെ ആര്‍ അനൂപ്

വെള്ളി, 17 മെയ് 2024 (11:01 IST)
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയില്‍' ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം സിനിമ നേടിയത് 3.75 കോടിയാണ്.മലൈക്കോട്ടൈ വാലിബന്‍, ആടുജീവിതം എന്നീ സിനിമകള്‍ക്ക് ശേഷം 2024ല്‍ ഒരു മലയാള സിനിമയ്ക്ക് കിട്ടിയ ഉയര്‍ന്ന കളക്ഷനാണ് ഇത്.
 
പൃഥ്വിരാജ്‌ബേസില്‍ കോംബോ തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊടിച്ചു.ആനന്ദന്‍ എന്ന കഥാപാത്രമായി പൃഥ്വിയും വിനുവായി ബേസിലും വേഷമിട്ടു.കോമഡി എന്റര്‍ടെയ്‌നറാണ് സിനിമ.
 
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍