കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് ശോഭന അഭിനയിക്കുന്നത്. ഈ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന മണിയന്‍പിള്ള രാജു ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് ശോഭനയുടേതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. മോഹന്‍ലാലിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് മണിയന്‍പിള്ള രാജു അഭിനയിക്കുന്നത്.