മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാതിരിക്കാന്‍ ചില സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ചാക്കോച്ചന്‍

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (13:01 IST)
മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ രണ്ടാം വരവ് ഏറെ ആഘോഷിക്കപ്പെട്ടതായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ തിയറ്ററുകളില്‍ വലിയ വിജയം നേടി. 
 
അക്കാലത്ത് മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാതിരിക്കാന്‍ ചില കോണുകളില്‍ നിന്ന് തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നു. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയില്‍ മഞ്ജുവിനൊപ്പമാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ പലയിടത്തു നിന്നും ബാഹ്യസമ്മര്‍ദ്ദങ്ങളുണ്ടായെന്ന് ചാക്കോച്ചന്‍ പറഞ്ഞു. 
 
ചിലര്‍ സിനിമയില്‍ നിന്ന് പിന്മാറണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ടു. 'ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യര്‍ക്ക് അല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് ഡേറ്റ് കൊടുത്തത്. അവരോട് സംസാരിക്കൂ,' എന്നാണ് സമ്മര്‍ദ്ദം ചെലുത്തിയവരോട് താന്‍ പറഞ്ഞതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സിനിമയില്‍ നിന്ന് ഒഴിയണമെന്ന് നേരിട്ടല്ല, ചെറിയ സൂചനകളിലൂടെയാണ് പലരും ചോദിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article