കുഞ്ചാക്കോ ബോബന്റെ സിനിമയ്ക്കായി ഇവര്‍ ഒന്നിക്കുന്നു, 'പദ്മിനി' ടീസര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക്

കെ ആര്‍ അനൂപ്

വെള്ളി, 16 ജൂണ്‍ 2023 (15:28 IST)
കുഞ്ചാക്കോ ബോബനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയം സംവിധായകന്‍ സെന്ന ഹെഗ്ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പദ്മിനി'. സിനിമയുടെ ടീസര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്ത് വരും. ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, ടോവിനോ തോമസ്, പൃഥ്വിരാജ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്യുക.
 
കുഞ്ചാക്കോ ബോബനും അപര്‍ണ ബാലമുരളിയുമാണ് ''യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 'കുഞ്ഞിരാമായണം' ഫെയിം ദീപു പ്രദീപാണ് തിരക്കഥ ഒരുക്കുന്നത്. പ്രശോഭ് കൃഷ്ണയും സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്. ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
   
 '1744 വൈറ്റ് ആള്‍ട്ടോ' എന്ന ചിത്രമാണ് സെന്ന ഹെഗ്ഡെയുടെ ഒടുവില്‍ പുറത്തിറങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍