വാലിബന്‍ കഴിഞ്ഞാല്‍ കുഞ്ചാക്കോ ബോബന്‍ ചിത്രം, നായിക മഞ്ജു വാരിയര്‍, ലിജോയുടെ പുതിയ സിനിമ വരുന്നു

കെ ആര്‍ അനൂപ്
ശനി, 30 സെപ്‌റ്റംബര്‍ 2023 (15:17 IST)
മലൈകോട്ടൈ വാലിബന്‍ റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമയ്ക്ക് ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. മഞ്ജു വാരിയര്‍ നായികയായി എത്തുന്നു. ഇരു താരങ്ങളും ആദ്യമായാണ് ലിജോ ചിത്രത്തില്‍ അഭിനയിക്കുന്നത്.
 
മഞ്ജുവും കുഞ്ചാക്കോ ബോബനും മുമ്പ് ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മഞ്ജു വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ഹൗ ഓള്‍ഡ് ആര്‍ യുവില്‍ ചാക്കോച്ചന്‍ ആയിരുന്നു നായകന്‍. അതിനുശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് 'വേട്ട'. അടുത്ത സുഹൃത്തുക്കളായ ഇരുവരും പുതിയ സിനിമയ്ക്കായി ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
 
സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ വരും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article