താരമായി ഇസഹാക്ക്, മകന്റെ പിറന്നാള്‍ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്

ശനി, 17 ഏപ്രില്‍ 2021 (08:48 IST)
കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് പിറന്നത്. ഇരുവരുടെയും ഇപ്പോഴത്തെ ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ്. ചാക്കോച്ചന്‍ മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ ഇസഹാക്കിന്റെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് അദ്ദേഹം. മകന് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും പിറന്നാള്‍ ദിനത്തില്‍ എത്തിയ സുഹൃത്തുക്കള്‍ക്കും കുഞ്ചാക്കോ ബോബന്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.
 
പിറന്നാള്‍ ദിനത്തിലെ കുഞ്ഞു താരമായ ഇസഹാക്കിന്റെ ചിത്രങ്ങളും നടന്‍ പങ്കുവെച്ചു.
 
 ചിത്രങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നു. തമിഴ് മലയാളം ചിത്രമായ 'ഒറ്റ്' ചിത്രീകരണത്തിലാണ് നടന്‍. അതിനായി പുതിയ ഹെയര്‍ സ്‌റ്റൈലിലാണ് നടനെ കാണാനായത്. നിഴല്‍, നായാട്ട് എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെ ഒടുവിലായി റിലീസായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍