'നിഴല്‍' തീയേറ്ററിലേക്ക്, ആശംസകളുമായി സംവിധായകന്‍ ജയരാജ്

കെ ആര്‍ അനൂപ്

വെള്ളി, 9 ഏപ്രില്‍ 2021 (11:01 IST)
നവാഗതനായ അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന 'നിഴല്‍' ഇന്ന് മുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. സിനിമയ്ക്കും സംവിധായകനും ആശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജയരാജ്.
 
'നല്ല കഴിവുള്ള ഞങ്ങളുടെ അപ്പു ഭട്ടതിരിക്ക് ആശംസകള്‍'-ജയരാജ് കുറിച്ചു.
 
നയന്‍താര കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന 'നിഴല്‍' ഒരു പക്കാ ത്രില്ലര്‍ കൂടിയാണ്.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നിഴലിനെ ലഭിച്ചതെന്ന് ചാക്കോച്ചന്‍ അറിയിച്ചിരുന്നു. ജയരാജ് സംവിധാനം ചെയ്ത ഒടുവില്‍ റിലീസ് ആയ ചിത്രം ആണ് ബാക്ക് പാക്കേഴ്‌സ്. കാളിദാസ് ജയറാമാണ് നായകന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍