‘ഇപ്പോഴാണ് നിങ്ങള്‍ ഒരു സൂപ്പര്‍സ്റ്റാറാണെന്ന് മനസിലായത്, ഛോട്ടാ ഭീം എന്ന് വിളിച്ചതിന് മാപ്പ്’; ഒടുവില്‍ കുറ്റസമ്മതം നടത്തി കെആര്‍കെ

Webdunia
ഞായര്‍, 23 ഏപ്രില്‍ 2017 (17:06 IST)
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനെ അപഹസിക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ ക്ഷമ ചോദിച്ച് രംഗത്ത്. ‘മോഹന്‍ലാല്‍ സര്‍, താങ്കളെ ഛോട്ടാ ഭീം എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നു. നിങ്ങളെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു, ഇപ്പോള്‍ മനസ്സിലായി നിങ്ങള്‍ മലയാളസിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന്’ . ഇതാണ് കെ ആര്‍ കെ ട്വിറ്ററില്‍ കുറിച്ചത്.   
 
അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡിലെ നിരവധി പ്രമുഖര്‍ക്കെതിരെ അവരെ അപഹസിക്കുന്ന ട്വീറ്റുകള്‍ വഴി നേരത്തെ തന്നെ 'കുപ്രസിദ്ധി'യുള്ള വ്യക്തിയാണ് കമാല്‍ ആര് ഖാന്‍. എന്നാല്‍ മോഹന്‍ലാലിനെ അപഹസിക്കുന്ന ട്വീറ്റുകള്‍ക്ക് ശേഷമാണ് മലയാളികള്‍ക്ക് ഇയാളെ മനസിലായത്. കാഴ്ചയില്‍ 'ഛോട്ടാ ഭീമി'നെപ്പോലെയുള്ള മോഹന്‍ലാല്‍ എങ്ങിനെയാണ് മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുക എന്നായിരുന്നു കെആര്‍കെയുടെ വിവാദ ട്വീറ്റ്. 
 
Next Article