നിരന്തരം അശ്ലീല ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന പരാതിയുമായി ബോളിവുഡ് താരം. പുതിയ സെലിബ്രിറ്റിയും മോഡലുമായ കൊയീന മിത്രയാണ് തനിക്ക് അശ്ലീലച്ചുവയുള്ള കോളുകള്‍ വരുന്നതായി പരാതി നല്‍കിയത്. അന്‍പതിലേറെ കോളുകളാണ് നിത്യേന തനിക്ക് വരുന്നതെന്ന താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു രാത്രി കൂടെ നിന്നാല്‍ ആവശ്യമായ പണം നല്‍കാമെന്നും പറഞ്ഞായിരുന്നു കോളുകള്‍ വരുന്നതെന്നും താരം നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെ ക്ഷമകെട്ടാണ് താരം ഒഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മോഡലിങ് രംഗത്തുനിന്നും ഈ അടുത്തകാലത്ത് ചലച്ചിത്ര ലോകത്തേക്ക് എത്തിയ 33 കാരിയായ നടി നേരത്തെ ചില സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.