'മുതല്‍ നീ മുടിവും നീ' നടന്‍ കിഷന്‍ ദാസിന്റെ പ്രണയ ചിത്രം വരുന്നു, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

വെള്ളി, 23 ജൂണ്‍ 2023 (12:10 IST)
'മുതല്‍ നീ മുടിവും നീ' എന്ന ചിത്രത്തിലൂടെയാണ് നടന്‍ കിഷന്‍ ദാസ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഒറ്റ സിനിമയിലൂടെ തന്നെ തമിഴകത്തെ യുവാക്കളുടെ ഹൃദയത്തില്‍ താരം ഇടം നേടി. സംവിധായകന്‍ അരവിന്ദ് ശ്രീനിവാസനൊപ്പം 'തരുണം' എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം. കിഷന്‍ ദാസും സ്മൃതി വെങ്കട്ടും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
 
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്.ഇന്നലെ (ജൂണ്‍ 22) ചെന്നൈയില്‍ പൂജ ചടങ്ങുകള്‍ നടന്നു.
 ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
 
 'തരുണം' ഹൃദയഭേദകമായ പ്രണയകഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ്, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.
 
ദര്‍ബുക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 'മുതല്‍ നീ മുടിവും നീ' എന്ന ചിത്രത്തിന്റെ സംവിധായകനായതിനാല്‍ ശിവ ഇതിനകം കിഷന്‍ ദാസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ ചിത്രത്തിലൂടെയാണ് സംഗീതസംവിധായകന്‍ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍