ആഗസ്റ്റ് 24ന് റിലീസിന് ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞദിവസം ചെന്നൈയില്‍ ആയിരുന്നു പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചത്.ചെന്നൈ എക്‌സ്പ്രസ്സ് അവന്യൂ മാളില്‍ ദുല്‍ഖര്‍ ഉള്‍പ്പെടുന്ന സംഘത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.കലാപക്കാരാ ഗാനത്തിന് നടന്‍ ചുവടുവെക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി സംഘം എപ്പോള്‍ കേരളത്തില്‍ എത്തുമെന്ന് അറിയാം.
അതേസമയം കിംഗ് ഓഫ് കൊത്തയുടെ ടിക്കറ്റ് വില്‍പ്പന ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുകയാണ്. ആദ്യദിനത്തിലെ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമാകും സാധാരണ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പോലും കൂടുതല്‍ ഷോകള്‍ ആരംഭിക്കുക. എന്നാല്‍ ആ കിംഗ് ഓഫ് കൊത്ത തെറ്റിച്ചു. ആദ്യദിനത്തില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഷോകള്‍ എല്ലാം ഹൗസ് ഫുള്‍ ആയി മാറി.പ്രമുഖ തിയേറ്ററുകള്‍ രാത്രി അഡിഷണല്‍ ഷോകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.