'കൊത്ത' തന്നെ മുന്നില്‍ ! കളക്ഷന്റെ കാര്യത്തില്‍ തൊട്ടുപിറകെ ആര്? തിയറ്ററുകളില്‍ ഇത് ഉത്സവകാലം

കെ ആര്‍ അനൂപ്
ശനി, 26 ഓഗസ്റ്റ് 2023 (15:23 IST)
ഓണം ആഘോഷമാക്കാന്‍ കേരളത്തിലെ തിയേറ്ററുകളില്‍ നാല് പടങ്ങളാണ് വരുന്നത്. അതില്‍ മൂന്ന് സിനിമകള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി പ്രദര്‍ശനം ആരംഭിച്ചു. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത, നിവിന്‍ പോളിയുടെ രാമചന്ദ്ര ബോസ് ആന്‍ഡ് കോ,നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്‌സ് എന്നീ സിനിമകള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
 
 ഓണത്തിന് എത്തിയ മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് വെള്ളിയാഴ്ച നേടിയ കളക്ഷന്‍ എത്രയാണെന്ന് നോക്കാം.കിംഗ് ഓഫ് കൊത്ത 2.05 കോടി, ആര്‍ഡിഎക്‌സ് 1.30 കോടി, രാമചന്ദ്ര ബോസ് ആന്‍ഡ് കോ 65 ലക്ഷം എന്നിങ്ങനെയാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍. മൂന്ന് മലയാള ചിത്രങ്ങള്‍ ചേര്‍ന്ന് നാല് കോടിക്ക് മുകളിലാണ് കേരളത്തില്‍നിന്ന് മാത്രം സ്വന്തമാക്കിയത്.
 
ഓണം റിലീസായ നാലാമത്തെ മലയാള ചിത്രം അച്ഛന്‍ ഒരു വാഴ വച്ചു ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിച്ചു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article