താര രാജാവ് നാട്ടുരാജാവായത് ആ ഓണക്കാലത്ത് ! 20 വര്‍ഷം മുമ്പ് ആ മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ കണ്ടവരുണ്ടോ?

കെ ആര്‍ അനൂപ്
വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (08:07 IST)
മുണ്ടു മടക്കി ഉടുത്ത് തകര്‍പ്പന്‍ ഡയലോഗുകളുമായി പുലിക്കാട്ടില്‍ ചാര്‍ളിയെന്ന മോഹന്‍ലാല്‍ കഥാപാത്രം തിയറ്ററുകളില്‍ എത്തിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പിറന്ന നാട്ടുരാജാവ് 2004 ഓഗസ്റ്റ് 20 നാണ് റിലീസായത്.ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത ലാലേട്ടന്‍ ചിത്രം 20 വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഒരു ഓണക്കാലത്ത് ആയിരുന്നു റിലീസായത്.'നട്ടുരാജാവ്' ഓണത്തിന് കേരളീയര്‍ക്ക് ലഭിച്ച വിരുന്നായിരുന്നു. 
 
സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനായി ആരെയും നിഷ്‌കരുണം കൊല്ലുന്ന ഫ്യൂഡല്‍ പ്രഭുവിന്റെ മകന്‍ പുളിക്കട്ടില്‍ ചാര്‍ലിയെക്കുറിച്ചായിരുന്നു സിനിമ. തന്റെ പിതാവിനാല്‍ കഷ്ടപ്പെടുന്ന ആളുകളെ സഹായിക്കാന്‍ ശ്രമിക്കുന്ന ഒരാളായിരുന്നു ചാര്‍ളി. കലാഭവന്‍ മണിയും മനോജ് കെ ജയനും ശ്രദ്ധേയമായ വേഷമായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്.  
 
മോഹന്‍ലാലിനു പുറമേ മീന, നയന്‍താര, കലാഭവന്‍ മണി, കാവിയൂര്‍ പൊന്നമ്മ, കെ. പി. എ. സി. ലളിത, സിദ്ദിഖ്,മനോജ് കെ. ജയന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ടി എ ഷാഹിദാണ് തിരക്കഥ ഒരുക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article