മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് സൌബിനും ജയസൂര്യയും, നടി നിമിഷ സജയൻ

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (12:19 IST)
2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൌബിൻ ഷാഹിറും പങ്കിട്ടു. മികച്ച ചിത്രം കാന്തൻ, ദ ലവർ ഓഫ് കളർ. മികച്ച നടി നിമിഷ സജയൻ. 
 
ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിനാണ് ജയസൂര്യയെ മികച്ച നടനായി പ്രഖ്യാപിച്ചത്. സുഡാനി ഫ്രൈം നൈജീരിയ എന്ന ഒറ്റചിത്രത്തിലെ പ്രകടനമാണ് സൌബിനു പുരസ്കാരം കരസ്ഥമാക്കാൻ കാരണമായത്. 
 
മികച്ച സ്വഭാവ നടൻ - ജോജു ജോർജ്
മികച്ച കഥാകൃത്ത് - ജോയ് മാത്യു (അങ്കിള്‍)
മികച്ച ഛായാഗ്രാഹകൻ - കെ യു മോഹനൻ (കാര്‍ബണ്‍)
മികച്ച സംവിധായകൻ - ശ്യാമപ്രസാദ്
മികച്ച തിരക്കഥാകൃത്ത് - മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച പിന്നണി ഗായകൻ - വിജയ് യേശുദാസ് 
മികച്ച ബാലതാരം - മാസ്റ്റര്‍ മിഥുൻ

അനുബന്ധ വാര്‍ത്തകള്‍

Next Article