ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

ശനി, 3 ഏപ്രില്‍ 2021 (11:15 IST)
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്. മാതാപിതാക്കള്‍ക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ വിവരം നടി തന്നെയാണ് അറിയിച്ചത്. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം താരം പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുകയാണ്.
 
കേരള സാരിയിലാണ് നടിയെ കാണാനാകുന്നത്. കുറച്ചുകാലമായി ഹാഫ് സാരി ധരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ അത് ചെയ്തു എന്നാണ് നടി കുറിച്ചത്.
 
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടു മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കീര്‍ത്തിയുടെ അടുത്തതായി പുറത്തുവരാനിരിക്കുന്ന മലയാളചിത്രം. രജനിക്കൊപ്പം അണ്ണാത്തെ എന്ന സിനിമയും ഇനി പൂര്‍ത്തിയാക്കാനുണ്ട്. സാണി കായിദം എന്ന തമിഴ് ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍