കീര്‍ത്തി സുരേഷിന് കല്യാണം ? സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടിയുടെ പ്രണയ വാര്‍ത്തകള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 22 മെയ് 2023 (11:22 IST)
നടി കീര്‍ത്തി സുരേഷിന്റെ പ്രണയ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒരു മലയാളി വ്യവസായിയാണ് നടിയുടെ പ്രണയ നായകന്‍ എന്നാണ് കേള്‍ക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നിലുള്ള കാരണം.
 
 ഫര്‍ഹാന്‍ ബിന്‍ ലിയഖ്വാദുമായി കീര്‍ത്തി നാളുകളായി പ്രണയത്തില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.ദുബായിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് ഫര്‍ഹാന്‍.
 
ദുബായില്‍ ഒഴിവുകാലം ആഘോഷിക്കാന്‍ പോയപ്പോള്‍ കീര്‍ത്തി സുരേഷ് പകര്‍ത്തിയത് ആകാം ഈ ചിത്രങ്ങള്‍.ഫര്‍ഹാന്‍ പങ്കുവെച്ച ചിത്രങ്ങള്‍ കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. വിവാഹം ഉടന്‍ ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍