കരയുന്നവരെ ചിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയ ഒരു അനുഭവം നമ്മുക്ക് ഉണ്ടാകും അല്ലേ?. അതുപോലൊരു രംഗത്തിനാണ് ഇക്കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോ വേദി സാക്ഷിയായത്. ഒരു ഡാൻസ് കണ്ട് കരഞ്ഞ കത്രീനയെ ചിരിപ്പിക്കാൻ സൽമാൻ ഖാന് മറ്റൊരു ഡാൻസ് ചെയ്യേണ്ടി വന്നു.
തേരേ നാം എന്ന ചിത്രത്തിലെ തേരേ നാം എന്ന പാട്ടിനൊത്ത് റിയിലിറ്റി ഷോയിലെ മത്സരാർഥികളിലൊരാള്‍ ഡാൻസ് ചെയ്തു. ഡാൻസ് കണ്ട് വികാരധീനയായ കത്രീന കരയാൻ തുടങ്ങി. പത്ത് മിനിറ്റോളം ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നു ഇതുകാരണം. ഈ സമയമാണ് സൽമാൻ ഡാൻസ് കളിച്ചത്.