മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരക്കാര്‍’ എന്ന സ്വപ്നം ഇനി നടക്കുമോ എന്നറിയില്ല. അത് മോഹന്‍ലാലിനെ വച്ച് പ്രിയദര്‍ശന്‍ ജോലി ആരംഭിച്ചുകഴിഞ്ഞു. മമ്മൂട്ടിയും സന്തോഷ് ശിവനും ആ പ്രൊജക്റ്റുമായി മുമ്പോട്ടുപോകുന്ന കാര്യം ഇനി സംശയമാണ്. എന്നാല്‍ മമ്മൂട്ടിയുടെ സ്വപ്നത്തിനേറ്റ ആ തിരിച്ചടിക്ക് കൃത്യമായ രീതിയില്‍ പ്രതികാരം തീര്‍ത്തിരിക്കുകയാണ് മമ്മൂട്ടി ക്യാമ്പ്.
മോഹന്‍ലാലിന്‍റെ 1000 കോടി ബജറ്റിലൊരുങ്ങുന്ന സ്വപ്ന പദ്ധതി ‘രണ്ടാമൂഴം’ അനിശ്ചിതത്വത്തിലായ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാപ്രേമികള്‍ കേട്ടത്. എന്തായാലും ഏഷ്യയിലെ ഏറ്റവും വലിയ സിനിമയാകുമായിരുന്ന ആ പ്രൊജക്ട് തിരക്കഥാകൃത്ത് എം ടി പിന്‍മാറിയതോടെ പ്രതിസന്ധിയിലായി. കൃത്യസമയത്ത് തന്നെ 1000 കോടി രൂപയുടെ ഒരു പ്രൊജക്ടിലേക്ക് മമ്മൂട്ടി അടുക്കുന്നു എന്നാണ് സൂചനകള്‍.
ബഹുബലി, 2.0, രണ്ടാമൂഴം തുടങ്ങിയ വമ്പന്‍ പ്രൊജക്ടുകളുടെ ശ്രേണിയിലേക്കാണ് മമ്മൂട്ടിയുടെ കര്‍ണനും എത്തുന്നത്. 1000 കോടിയോളം മുതല്‍ മുടക്കിയായിരിക്കും ഈ പ്രൊജക്ടിന്‍റെ വരവ്. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ജാപ്പനീസ്, ചൈനീസ്, ഫ്രഞ്ച് ഭാഷകളിലും ചിത്രമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം പി ശ്രീകുമാര്‍ തയ്യാറാക്കിയ ഈ തിരക്കഥ മധുപാലിന് മുമ്പ് മറ്റ് പല സംവിധായകരും സിനിമയാക്കാന്‍ മോഹിച്ചതാണ്. ഹരിഹരനും ഷാജി കൈലാസും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ബജറ്റ് പ്രശ്നം കാരണമാണ് ഈ പ്രൊജക്ട് നേരത്തേ നടക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പ്രൊജക്ടിന് അനുകൂലമായ സാഹചര്യം ഒരുങ്ങുകയാണ്.