'തിരക്കഥ ആരുടേത് എന്നതൊന്നും എന്റെ വിഷയമല്ല'- എംടിയെ കൊച്ചാക്കി രണ്ടാമൂഴത്തിന്റെ നിർമാതാവ്

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (14:53 IST)
1000 കോട് ബജറ്റിൽ ഒരു മലയാൾ ചിത്രം വരുന്നുവെന്ന വാർത്ത ഏറെ ആഘോഷത്തോടെയായിരുന്നു മലയാളക്കര സ്വീകരിച്ചത്. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമൂഴം ആയിരുന്നു ആ ചിത്രം. 
 
എന്നാൽ, കരാർലംഘനം നടത്തിയെന്ന് കാണിച്ച് എം ടി കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണം എന്നതായിരുന്നു എം ടിയുടെ ആവശ്യം. സിനിമ ഒരുക്കാൻ കാലതാമസം വന്നുവെന്ന് എം ടി പറയുന്നു. ഇതോടെ സംവിധായകൻ ശ്രീകുമാർ മേനോനും രംഗത്തെത്തി. സിനിമ നടക്കുമെന്നും എം ടിയെ നേരിൽ കണ്ട് ക്ഷമ ചോദിച്ച് അടുത്ത വർഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
 
ഇപ്പോൾ പ്രതികരണവുമായി ചിത്രത്തിന്റെ നിർമാതാവ് ഡോ.ബി.ആര്‍.ഷെട്ടി രംഗത്തെത്തി. മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അതിന് തിരക്കഥ ആരുടേതാണ് എന്നത് തനിക്ക് ഒരു വിഷയമല്ലെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
 
മഹാഭാരതം എന്ന മഹത്തായ കൃതിയെ സിനിമയിലൂടെ വരും തലമുറക്ക് വേണ്ടി ചരിത്രമാക്കി ബാക്കിവെക്കണം എന്നതാണ് എന്റെ സ്വപ്നം. അത് തന്റെ കടമായി കാണുന്നുവെന്നും ഷെട്ടി പറയുന്നു. തിരക്കഥ സംബന്ധിച്ച് എം ടി നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചും അറിയില്ലെന്നും ഷെട്ടി പറയുന്നു. 
 
അതേസമയം, ഷെട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ചിലർ രംഗത്തെത്തി കഴിഞ്ഞു. ‘തിരക്കഥ ആരുടേതാണ് എന്നത് തനിക്ക് ഒരു വിഷയമല്ലെന്ന്’ പറഞ്ഞതിലൂടെ മഹാനായ കലാകാരനായ എം ടിയെ കൊച്ചാക്കി കാണിക്കുകയാണ് ഷെട്ടി ചെയ്തതെന്നും ചിലർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍