'തയ്മൂര്‍ അലിഖാന്‍ പട്ടൗഡി’ - കരീനയ്ക്കും സെയ്ഫിനും ആൺകുട്ടി പിറന്നു

ചൊവ്വ, 20 ഡിസം‌ബര്‍ 2016 (19:15 IST)
ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലിഖാനും കരീന കപൂറിനും ആണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ച രാവിലെ 7.30ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. തങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നിരിക്കുന്നു എന്ന വിവരം ദമ്പതികൾ തന്നെയാണ് അറിയിച്ചത്. കുഞ്ഞിന് തയ്മൂര്‍ അലിഖാന്‍ പട്ടൗഡി എന്നാണ് പേരിട്ടിരിക്കുന്നത്.
 
സെയ്ഫീനും കരീനയ്ക്കും കുഞ്ഞ് ജനിച്ചതറിഞ്ഞ് ഇരുവരുടെയും അടുത്ത സുഹൃത്തും സംവിധായകനുമായ കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെ ആശംസ അറിയിച്ചിരുന്നു. കുട്ടിക്ക് സെയ്ഫീന എന്ന് പേര് നല്‍കുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ താരങ്ങള്‍ അത് നിഷേധിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക