"സ്‌ത്രീയും പുരുഷനും തുല്യരാണെന്ന് വിശ്വസിക്കുന്നു, എങ്കിലും ഞാൻ ഒരു ഫെമിനിസ്‌റ്റല്ല": കരീനയ്‌ക്കെതിരെ സോഷ്യൽ മീഡിയ

Webdunia
തിങ്കള്‍, 28 മെയ് 2018 (15:00 IST)
പുതിയ ചിത്രമായ വീർ ഡി വെഡ്ഡിങ്ങിന്റെ ഭാഗമായി നടന്ന പ്രചാരണ പരിപാടിക്കിടെ താൻ സ്‌ത്രീപക്ഷവാദിയല്ലെന്ന് പറഞ്ഞ കരീന കപൂറിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. സ്‌ത്രീയും പുരുഷനും തുല്യരാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും താൽ ഒരു ഫെമിനിസ്‌റ്റ‌ല്ലെന്ന് കരീന പറഞ്ഞതിനെത്തുടർന്നാണ് വിമർശനങ്ങളുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.
 
ഫെമിനിസ്‌റ്റ് എന്നാൽ ഇതല്ലാതെ മറ്റെന്താണെന്നും, കരീനയ്‌ക്ക് ഫെമിനിസം എന്താണെന്ന് അറിയില്ലെന്നും ആരെങ്കിലും അതിന്റെ അർത്ഥം അവർക്ക് പറഞ്ഞുകൊടുക്ക് എന്നൊക്കെയുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
 
"ഞാൻ തുല്യതയിൽ വിശ്വസിക്കുന്നു, പക്ഷേ ഞാൻ ഒരു ഫെമിനിസ്‌റ്റ് ആണെന്ന് പറയുന്നില്ല. എല്ലാത്തിലുമുപരി ഞാൻ ഒരു മനുഷ്യനാണ്"-കരീന പറഞ്ഞു. ഫെമിനിസം എന്ന വാക്ക് എത്രത്തോളം വളച്ചോടിക്കപ്പെട്ടു എന്നതിന് തെളിവാണ് കരീനയുടെ വാക്കുകൾ എന്നും അഭിപ്രായമുള്ളവരുണ്ട്. ഒരു ഫെമിനിസ്‌റ്റിന് നല്ല ഭാര്യ ആകാനോ നല്ല മനുഷ്യനാകാനോ കഴിയില്ല എന്നാണ് കരീന വിശ്വസിക്കുന്നതെന്ന് പറഞ്ഞാണ് പരിഹാസങ്ങൾ ഏറെയും.

അനുബന്ധ വാര്‍ത്തകള്‍

Next Article