കങ്കണയുടെ 'എമര്‍ജന്‍സി' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
ചൊവ്വ, 25 ജൂണ്‍ 2024 (14:33 IST)
നടി കങ്കണയുടെ കരിയറിലെ രണ്ടാമത്തെ ബയോപിക് 'എമര്‍ജന്‍സി' (Emergency) റിലീസ് പ്രഖ്യാപിച്ചു.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തില്‍ നടി എത്തും. പല കാരണങ്ങളാല്‍ വൈകിയ സിനിമ ആണിത്.എമര്‍ജന്‍സിയുടെ റിലീസ് സെപ്തംബര്‍ ആറിനാണ്.
 
തന്റെ പ്രൊഡക്ഷന്‍ ഹൗസായ മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ വേഷത്തില്‍ നടിയെ കാണാനായി ആരാധകരും കാത്തിരിക്കുന്നു.സഞ്ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kangana Ranaut (@kanganaranaut)

അന്തരിച്ച നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ ജയലളിതയുടെ ബയോപിക്കായ 'തലൈവി'ല്‍ കങ്കണ ഇതിനുമുമ്പ് അഭിനയിച്ചിരുന്നു.ഛായാഗ്രാഹണം ടെറ്റ്‌സുവോ നഗാത്തയാണ് നിര്‍വഹിക്കുന്നത്. റിതേഷ് ഷാ ആണ് തിരക്കഥ. തന്‍വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്റെ അഡിഷണല്‍ ഡയലോഗ്‌സ് ഒരുക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article