അഞ്ച് വർഷത്തിനുള്ളിൽ ഭാര്യയും അമ്മയുമാവാം: പ്രണയമുണ്ടെന്ന് വെളിപ്പെടുത്തി കങ്കണ

വ്യാഴം, 11 നവം‌ബര്‍ 2021 (20:00 IST)
ബോളിവുഡിലെ ശ്രദ്ധേയമായ താരമാണ് കങ്കണ റണാവത്ത്. പലപ്പോഴും വിവാദപരമായ നിലപാടുകൾ കൊണ്ട് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുള്ള കങ്കണ ഇപ്പോളിതാ താൻ വിവാഹിതയാകുന്നതിന്റെ സൂചനകൾ പുറത്തിവിട്ടിരിക്കുകയാണ്.
 
അ‌ടുത്ത അഞ്ച് വർഷത്തിനുള്ളിൽ താൻ ഭാര്യയും അമ്മയുമാവാനാ​ഗ്രഹിക്കുന്നെന്ന് നടി പറഞ്ഞു. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടൻ തന്നെ കൂ‌ടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നുമാണ് കങ്കണ വ്യക്തമാക്കിയത്.ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് ന‌‌ടിയുടെ പ്രതികരണം
 
കഴിഞ്ഞ ദിവസമായിരുന്നു കങ്കണയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.പങ്ക, മണികർണിക എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കങ്കണയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഇത് കങ്കണയുടെ നാലാമത് ദേശീയ പുരസ്കാരമാണ്.മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ റിലീസായ പുതിയ ചിത്രം. ധക്കഡ്, തേജസ് എന്നീ ചിത്രങ്ങളാണ് കങ്കണയുടെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍