കങ്കണയുടെ പുതിയ ചിത്രം 'തേജസ്' ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. കങ്കണയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തത് 'ധാക്കഡ്' ആണ്. അത് വമ്പന്‍ പരാജയമായി. തുടര്‍ച്ചയായി എട്ട് സിനിമകളാണ് കങ്കണയുടേതായി തിയറ്ററുകളില്‍ പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലാണ് താരം ഒ.ടി.ടി. പരീക്ഷണത്തിനു ഒരുങ്ങുന്നത്.