പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു, ഇനി ഒന്നിച്ച് മുന്നോട്ട്, 'ഇന്ത്യന്‍ 2' ചിത്രീകരണം പുനരാരംഭിക്കാന്‍ കമല്‍ഹാസനും ഷങ്കറും

കെ ആര്‍ അനൂപ്
ശനി, 6 നവം‌ബര്‍ 2021 (08:59 IST)
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നിര്‍ത്തിവെച്ച ചിത്രീകരണം ഇനിയും തുടങ്ങാന്‍ കമല്‍ഹാസന്റെ 'ഇന്ത്യന്‍ 2' ടീമിന് ആയിട്ടില്ല. സംവിധായകന്‍ ഷങ്കറും ലൈക പ്രൊഡക്ഷന്‍സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന പുതിയ വിവരം. ഏകദേശം ഒരു വര്‍ഷത്തിന് ശേഷം,ഡിസംബര്‍ പകുതി മുതല്‍ 'ഇന്ത്യന്‍ 2' ചിത്രീകരണം പുനരാരംഭിക്കും. നൂറു ദിവസത്തോളം ഇനിയും ചിത്രീകരണം ബാക്കിയുണ്ട്.
 
നിലവില്‍ വിക്രം തിരക്കിലാണ് കമല്‍ഹാസന്‍.ഡിസംബര്‍ 15ന് ശേഷം അദ്ദേഹം ഫ്രീ ആകും എന്നാണ് കേള്‍ക്കുന്നത്.കാജല്‍ അഗര്‍വാളും രാകുല്‍ പ്രീത് സിംഗുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്, പ്രിയ ഭവാനി ശങ്കറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

Next Article