കമൽ അല്ല മോദി വിചാരിച്ചാലും അത് നടക്കില്ല; 'അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നെയും നായക്ക് മുറുമുറപ്പ്', പൊട്ടിത്തെറിച്ച് വിനയൻ

ശനി, 26 നവം‌ബര്‍ 2016 (16:46 IST)
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കലാഭവൻ മണിയ്ക്ക് ആദരമെന്നോണം 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' പ്രദർശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയൻ ആരോപിച്ചത് അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണെന്ന കമലിന്റെ പ്രസ്താവനയ്ക്കെതിരെ വിനയൻ രംഗത്തെത്തി. രൂക്ഷമായ ഭാഷയിലാണ് കമലിനെ വിനയൻ വിമർശിച്ചത്.
 
'അക്കാദമി ചെയർമാൻ ആയതുകൊണ്ട് വിവരമുണ്ടാവണമെന്നില്ല. ഫെസ്റ്റിവലിൽ ഒരു സിനിമ പ്രദർശിപ്പിക്കാൻ വേണ്ടിയുള്ള നിയമാവലി ആദ്യം കമൽ പഠിക്കണമെന്നും വിനയൻ പറഞ്ഞു. നിര്‍മാതാവ് കബീറിനോട് ചോദിക്കാതെ കമല്‍ പ്രിന്റ് മോഷ്ടിച്ചു നല്‍കുകയായിരുന്നു. മലിന്റെ മറുപടി കേട്ടാല്‍ ഏതു സിനിമ ആവശ്യപ്പെട്ടാലും അക്കാദമി നല്‍കുമെന്നാണ് തോന്നുക. കമല്‍ അല്ല നരേന്ദ്രമോദി വിചാരിച്ചാലും നിര്‍മാതാവിന്റെ അനുവാദമില്ല എന്നും വിനയൻ വ്യക്തമാക്കുന്നു.
 
അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നെയും നായക്ക് മുറുമുറപ്പാണെ'ന്നും തുടങ്ങിയ രൂക്ഷമായ പദപ്രയോഗങ്ങളിലൂടെയായിരുന്നു വിനയന്റെ പ്രതികരണം. എന്നോടുള്ള ദേഷ്യം തീര്‍ക്കാനാണ് ഇതുപോലെയുള്ള കാര്യങ്ങള്‍ വിളിച്ചുപറയുന്നതെന്നു വിനയൻ പ്രതികരിച്ചു. മാതൃഭൂമി ഡോട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക