മമ്മൂട്ടി മനസ്സില്‍ ഒന്നും വെക്കുന്ന സ്വഭാവമല്ല, തിരക്കഥാകൃത്ത് തുറന്നുപറയുന്നു !

എമിൽ ജോഷ്വ
ബുധന്‍, 23 ഡിസം‌ബര്‍ 2020 (17:28 IST)
തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന് മമ്മൂട്ടിയോടും ജോഷിയോടുമുണ്ടായ പിണക്കം സിനിമ മേഖലയിലെ എല്ലാവർക്കും അറിയാവുന്നതാണ്. ഇതേക്കുറിച്ച് സിനിമയിലുള്ളവർ തന്നെ വ്യക്തമാക്കിയതാണ്. 12 വർഷത്തോളമാണ് ഡെന്നീസ് മമ്മൂട്ടിയുമായി പിണങ്ങിയിരുന്നത്.
 
1987ലാണ് മമ്മൂട്ടിയുമായും ജോഷിയുമായും പിണങ്ങുന്നത്. അന്ന് പിണങ്ങിയില്ലായിരുന്നെങ്കില്‍ ഇരുപത്തിയഞ്ച് സിനിമകള്‍ ചെയ്യുമായിരുന്നു. 32 വര്‍ഷമായി ഞാനും ജോഷിയും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട്. ജനുവരി ഒരു ഓര്‍മ്മയ്ക്ക് മുമ്പേ പിണങ്ങി.
 
എന്നാല്‍ മമ്മൂട്ടിക്ക് ഒരാളുമായി അധികനാള്‍ പിണങ്ങി നില്‍ക്കാന്‍ കഴിയില്ല. മനസ്സില്‍ ഒന്നും വെക്കുന്ന സ്വഭാവവുമില്ല. ഒടുവില്‍ മമ്മൂട്ടി തന്നെ പിണക്കം മാറ്റി. അതാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന എഴുപുന്നതരകന്‍ - കലൂര്‍ ഡെന്നിസ് പറയുന്നു.
 
25ഓളം സിനിമകൾ സാധ്യമായിരുന്നിട്ടും ഒരു പിണക്കത്തിന്റെ പേരിൽ അതൊന്നും നടക്കാതെ വന്നതേപ്പറ്റി ഓർക്കുമ്പോൾ ആരാധകരുടെ ഉള്ളിലും നിരാശ ഉണ്ടാകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article