കാജലിന്‍റെ സഹോദരി, ചാക്കോച്ചന്‍റെ നായിക!

Webdunia
ബുധന്‍, 14 മെയ് 2014 (14:38 IST)
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ സൂപ്പര്‍ നായിക കാജല്‍ അഗര്‍വാളിന്‍റെ സഹോദരി നിഷ അഗര്‍വാള്‍ മലയാളത്തില്‍. കുഞ്ചാക്കോ ബോബന്‍റെ നായികയായാണ് നിഷയുടെ വരവ്. ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ‘ഭയ്യാ ഭയ്യാ’ എന്ന സിനിമയിലാണ് നിഷയും ചാക്കോച്ചനും ഒന്നിക്കുന്നത്.
 
ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന ഭയ്യാ ഭയ്യായുടെ ഷൂട്ടിംഗ് കോട്ടയത്ത് പുരോഗമിക്കുകയാണ്. ബിജുമേനോനാണ് ഈ സിനിമയിലെ മറ്റൊരു നായകന്‍. ബിജുവിന്‍റെ നായികയായി വിനുത ലാല്‍ അഭിനയിക്കുന്നു. ഇന്നസെന്‍റാണ് ഈ സിനിമയിലെ മറ്റൊരു പ്രധാന താരം.
 
കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളി തൊഴിലാളികളുടെ കഥ പറയുന്ന ഭയ്യാ ഭയ്യായില്‍ ബിജുമേനോന്‍ ബംഗാളിയായാണ് അഭിനയിക്കുന്നത്. ബംഗാളി തൊഴിലാളികളെ സപ്ലൈ ചെയ്യുന്നയാളായാണ് ചാക്കോച്ചന്‍ എത്തുന്നത്.
 
‘താപ്പാന’യ്ക്ക് ശേഷം ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭയ്യാ ഭയ്യാ. താപ്പാന ശരാശരി വിജയം നേടിയിരുന്നു.