'കടുവ' കളക്ഷന്‍ റിപ്പോര്‍ട്ട്,ആദ്യദിനത്തേക്കാള്‍ മികച്ച പ്രതികരണം രണ്ടാമത്തെ ദിവസം

കെ ആര്‍ അനൂപ്

ശനി, 9 ജൂലൈ 2022 (17:11 IST)
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
  ആക്ഷന്‍ എന്റര്‍ടെയ്നര്‍ കാണുവാനായി ആളുകള്‍ തിയേറ്ററുകളിലേക്ക് ഒഴുകുകയാണ്.'കടുവ' കേരള ബോക്സ് ഓഫീസില്‍ നിന്നും 5.5 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുണ്ട്. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം രണ്ടുകോടിക്ക് മുകളില്‍ കളക്ഷന്‍ സിനിമ നേടിയിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍