'ഗംഭീര തിരിച്ചുവരവ്', മാസ് സിനിമകളുടെ രാജാവ് ഷാജി കൈലാസ് കിടുക്കി,കടുവ ഭരണം തുടങ്ങി

കെ ആര്‍ അനൂപ്

വ്യാഴം, 7 ജൂലൈ 2022 (17:12 IST)
പൃഥ്വിരാജിന്റെ കടുവ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒമ്പതു വര്‍ഷം കഴിയുമ്പോഴും ആ ശൗര്യം ഒട്ടും ചോര്‍ന്നിട്ടില്ല. ഷോട്ടുകളുടെ ചടുലതയും വേഗവും അതേ നിലവാരത്തില്‍ ഇവിടെയും കാണാം. ഇത്രയും വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, ഷാജി സാറിന്റെ ഗംഭീര തിരിച്ചുവരവെന്നാണ് സിനിമ നിര്‍മാതാവ് എന്‍ എം ബാദുഷ കടുവയെ കുറിച്ച് പറഞ്ഞത്.
 
'ഷാജി കൈലാസ് .. മലയാളികളുടെ ആസ്വാദന തലത്തെ ഇത്രയധികം ത്രസിപ്പിച്ച മറ്റൊരു സംവിധായകനുണ്ടാവില്ല. ഒമ്പതു വര്‍ഷം കഴിയുമ്പോഴും ആ ശൗര്യം ഒട്ടും ചോര്‍ന്നിട്ടില്ല. ഷോട്ടുകളുടെ ചടുലതയും വേഗവും അതേ നിലവാരത്തില്‍ ഇവിടെയും കാണാം. ഇത്രയും വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, ഷാജി സാറിന്റെ ഗംഭീര തിരിച്ചുവരവ് . മാസ് സിനിമകളുടെ രാജാവ് ഷാജി കൈലാസ് കിടുക്കി. കടുവ ഭരണം തുടങ്ങി. '-എന്‍ എം ബാദുഷ കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍