ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന മാസ് രംഗങ്ങള്‍; കദരം കൊണ്ടാന്റെ ടീസര്‍ പുറത്തിറങ്ങി
ഉലകനായകന്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിയാന്‍ വിക്രം ചിത്രം കദരം കൊണ്ടാന്റെ ടീസര്‍ പുറത്തിറങ്ങി. മലേഷ്യന്‍ അധോലോകം പശ്ചാത്തലമാവുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്.
രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റ് ആയിട്ടാണ് വിക്രം എത്തുന്നത്.
തകര്‍പ്പന്‍ മാസ് രംഗങ്ങളാല്‍ സമ്പന്നമാണ് കദരം കൊണ്ടാന്‍ എന്ന് ടീസറില്‍ നിന്നും വ്യക്തമാണ്.
ഗില്ലസ് കൊണ്‍സീല്‍, നരേന്‍ എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പൂജാ കുമാറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. മലയാളി നടി ലെനയും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.