ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന 'ജവാന്‍' റിലീസിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍.ചിത്രത്തിന്റെ ബുക്കിംഗ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ രാവിലെയാണ് ആരംഭിച്ചത്.പത്താന്റെ' ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ക്ക് സമാനമായ ടിക്കറ്റ് വില്‍പ്പനയാണ് നടക്കുന്നത്. ആദ്യ ദിവസങ്ങളില്‍ തന്നെ നിരവധി ഹൗസ് ഫുള്‍ ഷോകള്‍ ഇപ്പോള്‍ തന്നെ ആയിക്കഴിഞ്ഞു.ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ റിലീസിന് ഇനിയും രണ്ടു ദിവസങ്ങള്‍ കൂടി.
സെപ്തംബര്‍ 7 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, യോഗി ബാബു, റിദ്ധി ദോഗ്ര തുടങ്ങിയവരും അഭിനയിക്കുന്നു. അതിഥി വേഷത്തിലാണ് ദീപിക പദുക്കോണ്‍ എത്തുന്നത്.