ദുൽഖർ ചിത്രത്തിലെ 'നീലാകാശം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസർ കാണാം

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2016 (16:04 IST)
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിലെ 'നീലാകാശം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ദുൽഖറും ഐശ്വര്യയുമാണ് ടീസറിൽ തിളങ്ങി നിൽക്കുന്നത്. റഫീക്ക് അഹമ്മദ് വരികളെഴുതി വിദ്യാസാഗറാണ് ഈണമിട്ടത്.
 
സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്ന മെലഡി രൂപത്തിലുള്ള ഗാനമാണിതെന്ന് വ്യക്തം. നജീം അര്‍ഷാദും സുജാത മോഹനും ചേര്‍ന്നു പാടിയ ‘നീലാകാശം…’ എന്ന ഗാനം ഇതിനകം തന്നെ ആയിരക്കണക്കിനാളുകളുടെ ഹൃദയം കവര്‍ന്നു.
Next Article