മോഹന്‍ലാല്‍ ചിത്രം വൈകും; ജിത്തു മാധവന്‍ വീണ്ടും ഫഹദിനൊപ്പം

രേണുക വേണു

ഞായര്‍, 6 ഏപ്രില്‍ 2025 (19:58 IST)
ആവേശത്തിനു ശേഷം ജിത്തു മാധവനും ഫഹദ് ഫാസിലും ഒന്നിക്കുന്നു. ജിത്തു മാധവന്‍ തന്നെയായിരിക്കും തിരക്കഥ. ഫഹദിനൊപ്പം വീണ്ടുമൊരു ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ജിത്തു മാധവന്‍ ചെയ്യുക. 
 
ഫഹദ് ഫാസില്‍ - ജിത്തു മാധവന്‍ ചിത്രം ഈ വര്‍ഷം ഷൂട്ടിങ് ആരംഭിക്കും. മോഹന്‍ലാലിനെ നായകനാക്കി ജിത്തു മാധവന്‍ ചെയ്യാനിരിക്കുന്ന സിനിമ നീളും. ഫഹദ് ചിത്രത്തിനു ശേഷമായിരിക്കും ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ആരംഭിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍