Jayan and Seema: ജയനുമായി പ്രണയത്തിലായിരുന്നോ? സീമയുടെ മറുപടി ഇങ്ങനെ

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2022 (12:51 IST)
Jayan and Seema: മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരജോഡികളായിരുന്നു ജയനും സീമയും. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായി. അതോടൊപ്പം ഇരുവരുടേയും പേര് ചേര്‍ത്ത് നിരവധി ഗോസിപ്പുകളും പ്രചരിച്ചു. ജയനും സീമയും തമ്മില്‍ പ്രണയത്തിലാണെന്ന് അക്കാലത്തെ ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു. എന്നാല്‍ തനിക്ക് ജയേട്ടന്‍ സഹോദരനെ പോലെ ആണെന്ന് പില്‍ക്കാലത്ത് കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ സീമ പറഞ്ഞിട്ടുണ്ട്. അക്കാലത്തെ ഗോസിപ്പുകളെയൊന്നും താന്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും സീമ പറയുന്നു. 
 
'ജയനും സീമയും പ്രണയത്തിലാണെന്ന് പണ്ട് മാത്രമല്ല ഇപ്പോഴും ഗോസിപ്പുണ്ട്. ഒരിക്കല്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഒരു സ്ത്രീ എന്റെ അടുത്തുവന്നു. 'സുന്ദരിയാണല്ലേ, ശശി സാറ് കെട്ടിയില്ലെങ്കില്‍ ജയന്‍ കെട്ടേണ്ടതായിരുന്നില്ലേ' എന്നൊക്കെ എന്നോട് പറഞ്ഞു. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ആളുകള്‍ ഉണ്ട്. ജയേട്ടനെ ഇഷ്ടമായിരുന്നു, അത് പ്രണയമൊന്നും അല്ലായിരുന്നു. അതൊക്കെ വെറും ഗോസിപ്പ് മാത്രമായിരുന്നു. ഞാനും ജയേട്ടനും എങ്ങനെയുള്ളവരാണെന്ന് എനിക്കറിയാം. ഞാന്‍ പിന്നെ എന്തിനാ ഈ ഗോസിപ്പുകള്‍ കേട്ട് തല പുണ്ണാക്കുന്നത്,' സീമ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article