1117.39 കോടി കടന്നു,ഷാരൂഖ് ഖാന്റെ 'ജവാന്‍'ഒരു മാസം പിന്നിട്ടിട്ടും തിയേറ്ററുകളില്‍ നിന്ന് പോയിട്ടില്ല

കെ ആര്‍ അനൂപ്
ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (09:11 IST)
ഷാരൂഖ് ഖാന്റെ 'ജവാന്‍' കഴിഞ്ഞ മാസം തിയറ്ററുകളില്‍ എത്തിയ ചിത്രമാണ്. സെപ്റ്റംബര്‍ ഏഴിന് പ്രദര്‍ശനം ആരംഭിച്ച ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍. 129.06 കോടി രൂപ നേടി ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് എസ്ആര്‍കെ ചിത്രത്തിന് ലഭിച്ചത്. 1117.39 കോടി കളക്ഷന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ 1.05 കോടി രൂപയാണ് 33-മത്തെ ദിവസം ചിത്രം നേടിയത്. ഇന്ത്യയിലെ ആകെ കളക്ഷന്‍ 625.03 കോടി രൂപയാണ്. 566.33 കോടി രൂപയാണ് ഹിന്ദി പതിപ്പ് മാത്രം സ്വന്തമാക്കിയത്. മറ്റ് ഭാഷകളില്‍ നിന്നായി 60.04 കോടിയും നേടി.
കളക്ഷന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നേരത്തെ ഉണ്ടായിരുന്നത് പഠാന്‍ ആയിരുന്നു. പഠാന്‍ 1050 കോടി ആയിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ നിരയിലേക്ക് ജവാന്‍ കൂടി എത്തിക്കഴിഞ്ഞു. പഠാന്‍ പോലെ പോസിറ്റീവ് പബ്ലിസിറ്റി സിനിമയ്ക്ക് ലഭിച്ചു.പഠാനും ഗദര്‍ 2 നും ശേഷം ബോളിവുഡ് സിനിമ ലോകം ഷാരൂഖിന്റെ കരുത്തില്‍ ഉയര്‍ത്തെഴുന്നേറ്റു. ഒരു വര്‍ഷം രണ്ട് ആയിരം കോടി ചിത്രം നേടിയ റെക്കോര്‍ഡ് ഷാരൂഖിന്റെ ഇനി പേരില്‍. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article