മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'കോലു മിട്ടായി' എന്ന സിനിമയുടെ എഴുത്തുകാരന് അഭിജിത്ത് അശോകന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനം: 1947, പ്രണയം തുടരുന്നു. ഒടുവില്‍ ചിത്രം ഒ.ടി.ടി റിലീസായി.
ലീല സാംസണും കോഴിക്കോട് ജയരാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലീലയുടെ ആദ്യ മലയാള ചിത്രമാണിത്.
അനു സിതാര, നോബി മാര്‍ക്കോസ്, ദീപക് പറമ്പോള്‍, നന്ദന് ഉണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട് . മാര്‍ച്ച് 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.കിരണ്‍ ദാസിന്റെ എഡിറ്റിംഗും ഗോവിന്ദ് വസന്തയുടെ സംഗീതവും മികച്ചതായിരുന്നു.