'ജയിലര്‍' എന്ന പേരിനെ ചൊല്ലി തര്‍ക്കം, ഒടുവില്‍ കോടതിയില്‍, ഒരേ ദിവസം റിലീസ് പ്രഖ്യാപിച്ച് ജയിലര്‍മാര്‍ !
ജയിലര്‍ എന്ന ടൈറ്റിലിനെ ചൊല്ലി നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം കോടതിയില്‍ എത്തിയിരിക്കുകയാണ്. തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ആണ് മലയാള സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്. ടൈറ്റിലുമായി ബന്ധപ്പെട്ട മലയാള ജയിലര്‍ നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വക്കാലത്ത് ഓഗസ്റ്റ് 2ന് പരിഗണിക്കും.