അമ്മ തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് ജഗദീഷ് പിന്മാറുന്നു; ശ്വേതാ മേനോന് സാധ്യത

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 ജൂലൈ 2025 (12:00 IST)
jagadeesh
അമ്മ തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് ജഗദീഷ് പിന്മാറുന്നു. ഇത് സംബന്ധിച്ച് ജഗദീഷ് മോഹന്‍ലാലും മമ്മൂട്ടിയുമായും സംസാരിച്ചു എന്നാണ് വിവരം. വനിതാ പ്രസിഡന്റ് വരട്ടെ എന്ന നിലപാടിലാണ് ജഗദീഷ്. മോഹന്‍ലാലും മമ്മൂട്ടിയെ സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രസിഡന്റ് മത്സരത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാത്രം മത്സരിക്കുമെന്നാണ് രവീന്ദ്രന്‍ പറയുന്നത്. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോന് സാധ്യതയേറി. 
 
അതേസമയം സമൂഹത്തിനുമുന്നില്‍ ജഗതീഷ് ഹീറോ ആണെന്നും പക്ഷേ അമ്മ അംഗങ്ങള്‍ക്കിടയില്‍ അങ്ങനെയല്ലെന്നും നടി മാലാ പാര്‍വതി പ്രതികരിച്ചു. ജഗദീഷ് പൊതുസമൂഹത്തിന് സ്വീകാര്യനാണെങ്കിലും സംഘടന ഒരു പ്രതിസന്ധിയില്‍ നിന്നപ്പോള്‍ സഹായിക്കുന്നു എന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ട് വാക്കു മാറിയ ആളാണ്. അത് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് ജഗദീഷിനെതിരെ പലരും പ്രചാരണ നടത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് മാല പാര്‍വതി പറഞ്ഞു.
 
അമ്മയിലെ അംഗങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ നാമനിര്‍ദേശം നല്‍കിയവര്‍ വിജയിക്കുകയുള്ളുവെന്നും അംഗങ്ങള്‍ എന്ത് തീരുമാനം എടുത്താലും താന്‍ അതിനോടൊപ്പം നില്‍ക്കുമെന്നും മാല പാര്‍വതി പറഞ്ഞു. മനോരമ ന്യൂസിനോടാണ് മാലാ പാര്‍വതി ഇക്കാര്യം പറഞ്ഞത്. ആരോപണം നേരിട്ടവര്‍ മത്സരിക്കുന്നത് ഉചിതം അല്ലെന്നും അവര്‍ പറഞ്ഞു. ആരോപണ വിധേയനായ നടന്‍ ബാബുരാജ് മാറിനില്‍ക്കേണ്ടതായിരുന്നു എന്നും മാല പാര്‍വതി പറഞ്ഞു.
 
മുന്‍കാലങ്ങളില്‍ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് തുടങ്ങിയ എല്ലാവരും ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ മാറി നിന്നിട്ടുണ്ടെന്നും ബാബുരാജ് ആരോപണം നേരിട്ടപ്പോള്‍ മാറിനില്‍ക്കാത്തതുകൊണ്ടാണ് അമ്മയില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് താന്‍ മനസ്സിലാക്കുന്നതായി മല പര്‍വതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍