ഇനി ത്രില്ലര്‍ സിനിമക്കാലം! ഷാജോണിന്റെ 'സിഐഡി രാമചന്ദ്രന്‍ റിട്ട എസ്‌ഐ'റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

ശനി, 4 മെയ് 2024 (15:47 IST)
CID Ramachandran Rtd SI is releasing on May 24
കലാഭവന്‍ ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന 'സിഐഡി രാമചന്ദ്രന്‍ റിട്ട എസ്‌ഐ' റിലീസ് പ്രഖ്യാപിച്ചു. പോലീസ് കുറ്റാന്വേഷണ ചിത്രമാണ് ഇത്. 
 
മെയ് 24നാണ് സിനിമയുടെ റിലീസ്.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ഒരുക്കുന്നത്.
30 കൊല്ലത്തോളം പോലീസ് സേനയില്‍ ജോലി ചെയ്ത രാമചന്ദ്രന്‍ മിടുക്കനായ കുറ്റാന്വേഷണ ഉദ്യോഗസ്ഥനാണ്.കോണ്‍സ്റ്റബിളായിട്ട് ജോലി ആരംഭിച്ച രാമചന്ദ്രന്‍ തുടക്കകാലം മുതല്‍ ക്രൈം വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. കുറ്റാന്വേഷണ കേസുകളില്‍ ടീമില്‍ രാമചന്ദ്രന്‍ വേണമെന്ന് മേലുദ്യോഗസ്ഥര്‍ പോലും ആഗ്രഹിച്ചിരുന്നു.
 
 വിശ്രമ ജീവിതം നയിച്ചു പോകുന്ന രാമചന്ദ്രന്‍ ജീവിതത്തിന് ഒരു കൊലപാതകം നടക്കുകയും അതിന്റെ പുറകെ യുള്ള വിവരങ്ങള്‍ തേടി രാമചന്ദ്രന്റെ യാത്രയുമാണ് സിനിമ പറയുന്നത്.
 
ബൈജു സന്തോഷ്, സുധീര്‍ കരമന, അനുമോള്‍, പ്രേംകുമാര്‍, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവന്‍, സംവിധായകന്‍ തുളസീദാസ്, ലക്ഷ്മി ദേവന്‍, ഗീതി സംഗീതിക, അരുണ്‍ പുനലൂര്‍, കല്യാണ്‍ ഖാനാ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍