സായ് പല്ലവിയ്ക്ക് നന്ദി പറഞ്ഞ് മലയാളി നടി മാളവിക ശ്രീനാഥ്, കാരണം ഇതാണ് !

കെ ആര്‍ അനൂപ്

വ്യാഴം, 21 മാര്‍ച്ച് 2024 (15:07 IST)
'മധുരം', 'സാറ്റര്‍ഡേ നൈറ്റ്' എന്നീ മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക ശ്രീനാഥ്. ഇപ്പോഴിതാ നടി സായ് പല്ലവിയെ കാണാനായാല്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മാളവിക.
 
എളിമയും ദയയും സൗന്ദര്യവും ചേര്‍ന്ന ഒരു വ്യക്തിയാണ് സായ് പല്ലവിയെന്നും തനിക്ക് തന്നെ ഓര്‍ത്ത് അഭിമാനിക്കാന്‍ തോന്നിപ്പിച്ച് തരും തന്റെ കഥകള്‍ കേട്ടതിലും നന്ദിയും മാളവിക പറയുന്നു.സായ് പല്ലവിയുടെ വാക്കുകള്‍ ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കും.പ്രചോദനം നല്‍കിയതിന് നന്ദി. സായ് പല്ലവി നിങ്ങളൊരു രത്‌നമാണ്, എന്നാണ് മാളവിക സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
 
അടുത്തിടെ ഒരു സിനിമയുടെ ഓഡിഷനിടെ തനിക്ക് നേരെയുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു നടി.താന്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്നും തുറന്ന് പറയാനുള്ള ശരിയായ സമയമാണിതെന്ന് തനിക്ക് തോന്നിയെന്നും മാളവിക ശ്രീനാഥ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് മഞ്ജു വാര്യരുടെ മകളുടെ വേഷത്തില്‍ അഭിനയിക്കേണ്ടിയിരുന്ന ചിത്രത്തിന് വേണ്ടി ഓഡിഷന് വിളിച്ചപ്പോഴാണ് ഈ സാഹചര്യമുണ്ടായതെന്ന് അവര്‍ വെളിപ്പെടുത്തി.
 
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാസര്‍ഗോള്‍ഡ് എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍