ഭ്രമയുഗം പ്രദര്‍ശനം മതിയാക്കിയോ? ഇനി ഒ.ടി.ടിയിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 6 മാര്‍ച്ച് 2024 (15:10 IST)
Mammootty (Bramayugam)
മോളിവുഡിന് ഇത് 100 കോടി കളക്ഷന്റെ കാലം. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം പ്രേമലുവും 100 കോടിയിലേക്ക് കുതിക്കുകയാണ്. ഇതിനിടെ മമ്മൂട്ടിയുടെ ഭ്രമയുഗം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. 25 ദിവസങ്ങള്‍ക്ക് മുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം 60 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിയിരുന്നു.
 
രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഫെബ്രുവരി 15ന് തിയേറ്ററുകളില്‍ എത്തിയത്. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 15നാണ് ഒ.ടി.ടി റിലീസ്.
 
30 കോടി രൂപയ്ക്കാണ് ഭ്രമയുഗം സ്ട്രീമിംഗ് അവകാശങ്ങള്‍ വിറ്റു പോയത് എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ ഇത് സത്യമല്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര രംഗത്തെത്തിയിരുന്നു.
 
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article