അഭിനയത്തിൽ മാത്രമല്ല ഡാൻസിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന നിരവധി സൌത്ത് ഇന്ത്യൻ താരങ്ങളുണ്ട്. ബോളിവുഡിൽ ഡാൻസെന്ന് പറഞ്ഞാൽ ആദ്യം ഓർമ വരിക ഹൃത്വിക് റോഷനെയാകും. ഹൃഥ്വികിന്റെ പ്രകടനം ആരേയും അമ്പരപ്പിക്കുന്നതാണ്. അടുത്തിടെ ചെന്നൈയില്‍ എത്തിയ താരം നൽകിയ ഒരു അഭിമുഖത്തില്‍ തെന്നിന്ത്യന്‍ താരങ്ങളായ അല്ലു അര്‍ജുനെ കുറിച്ചും വിജയിയെ കുറിച്ചും ഹൃത്വിക് പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
അല്ലു അര്‍ജുന്‍ ഊര്‍ജ്ജസ്വലതോയെടെ പെരുമാറുകയും നടക്കുകയും ചെയ്യുന്ന ആളാണ്. ശക്തനും പ്രചോദനം നല്‍കുന്ന ആളുമാണ് അദ്ദേഹം. അതുപോലെ വിജയ് അദ്ദേഹം ആരുമറിയാതെ രഹസ്യമായി എന്തോ ഒരു ഡയറ്റ് നടത്താറുണ്ട്. കാരണം ഇവരുടെ എനര്‍ജിയുടെ പിന്നില്‍ മറ്റെന്തോ കാരണമുണ്ട്. അവര്‍ ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ എനിക്കും താല്‍പര്യമുണ്ട്.