കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

നിഹാരിക കെ.എസ്

ഞായര്‍, 14 സെപ്‌റ്റംബര്‍ 2025 (18:54 IST)
തിരുവനന്തപുരം: രാജ്യത്ത് പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് മൺസൂൺ പിന്മാറ്റം തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 2-3 ദിവസങ്ങളിൽ രാജസ്ഥാനിലെ കൂടുതൽ ഭാഗങ്ങളിൽ നിന്നും കൂടാതെ പഞ്ചാബിന്റെയും ഗുജറാത്തിന്റെയും ചില ഭാഗങ്ങളിൽ നിന്നും മൺസൂൺ പിന്മാറാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
സാധാരണയായി സെപ്റ്റംബർ 17-ാം തീയതിയാണ് പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് മൺസൂൺ പിന്മാറ്റം തുടങ്ങാറുള്ളത്. എന്നാൽ ഇത്തവണ 3 ദിവസം മുന്നേ രാജസ്ഥാനിൽ നിന്ന് പിന്മാറ്റം ആരംഭിച്ചു. ഇത്തവണ 10 ദിവസം മുന്നേ ഈ മേഖലയിൽ മൺസൂൺ എത്തിയിരുന്നു. ക
 
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍