പണ്ടുതൊട്ടേ കോൺഗ്രസുകാരനാണ്, കോൺഗ്രസിലേക്കെന്ന് പ്രത്യേകം പറയേണ്ടതില്ല: ഇടവേള ബാബു

ബുധന്‍, 17 ഫെബ്രുവരി 2021 (14:11 IST)
താൻ കോൺഗ്രസിലേക്കെന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് നറ്റനും അമ്മയുടെ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ഹരിപ്പാട് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
 
അതേസമയം നടൻ പിഷാരടിയും ഇടവേള ബാബുവിനൊപ്പം ചടങ്ങിൽ പങ്കെടുത്തു.പണ്ടു തൊട്ടെ ഞാൻ കോൺഗ്രസുകാരനാണ്. അതിനാൽ തന്നെ ഞാൻ കോൺഗ്രസിലേക്കെന്ന് പ്രത്യേകം പറയേണ്ടതില്ല.ഏറെ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന നിയമസഭ തിരെഞ്ഞെടുപ്പിനെ കാണുന്നതെന്നും ഇടവേള ബാബു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍