'തല്ലുമാലയിൽ ഞാൻ ഡാൻസ് കളിച്ചിട്ടില്ല, കളിക്കുന്നത് പോലെ അഭിനയിച്ചതാണ്': ടൊവിനോ തോമസ്

നിഹാരിക കെ.എസ്
ഞായര്‍, 29 ഡിസം‌ബര്‍ 2024 (09:58 IST)
ഇന്ന് മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ടൊവിനോ തോമസ്. ആക്ഷൻ രംഗങ്ങളിലും അഭിനയത്തിലും മികവ് തെളിയിച്ച ടൊവിനോ അടുത്തിടെ റിലീസ് ആയ തല്ലുമാലയിൽ ഡാൻസും കളിച്ചിരുന്നു. ഇപ്പോഴിതാ, തന്റെ സിനിമകളിലെ സംഘട്ടന, നൃത്ത രംഗങ്ങളെക്കുറിച്ച് റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് നടൻ. സംഘട്ടന രംഗങ്ങളും ഡാൻസുമെല്ലാം അഭിനയത്തിന്റെ ഭാഗമാണ് എന്നും അതിനെ വേർതിരിച്ച് കാണേണ്ടതില്ലെന്നും ടൊവിനോ പറഞ്ഞു. 
 
എ ആർ എം എന്ന സിനിമയിൽ താൻ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈ കഥാപാത്രങ്ങൾ സംഘട്ടന രംഗങ്ങളിൽ ഏർപ്പെടുമ്പോൾ അവരുടെ ശരീര ഘടനയ്ക്ക് അനുസരിച്ച് ആ സംഘട്ടനത്തിന്റെ രീതികളും മാറുമെന്ന് റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ടൊവിനോ പറഞ്ഞു. തല്ലുമാല എന്ന സിനിമയിലെ തന്റെ ഡാൻസിനെ കുറിച്ചും ടൊവിനോ പറയുന്നുണ്ട്. 
 
ഇപ്പോൾ തല്ലുമാല എന്ന സിനിമയിൽ ഡാൻസ് കളിക്കാൻ അറിഞ്ഞിട്ടല്ല ഞാൻ അത് ചെയ്‍തത്. ഞാൻ ഡാൻസ് കളിക്കുന്നത് പോലെ അഭിനയിച്ചതാണ് എന്നാണ് ഇപ്പോഴും അവകാശപ്പെടുന്നത്. ഞാൻ സ്‌ക്രീനിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും അഭിനയത്തിന്റെ ഭാഗമാണ്,' എന്ന് ടൊവിനോ തോമസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article