കണ്ടവർ എല്ലാം അതിഗംഭീരമെന്ന് പറയുന്നു, വമ്പൻ വിജയമാകും: പൂർണ്ണസംതൃപ്തനെന്ന് ശിവ

നിഹാരിക കെ എസ്

വ്യാഴം, 14 നവം‌ബര്‍ 2024 (14:02 IST)
കങ്കുവ കണ്ടവരെല്ലാം ഗംഭീര അഭിപ്രായമാണ് പറയുന്നതെന്ന് സംവിധായകന്‍ ശിവ. ചെന്നൈയില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴാണ് ശിവ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപ്പോഴാണ് തനിക്ക് പൂര്‍ണ തൃപ്തിയായത് എന്നും ശിവ പറഞ്ഞു. കേരളത്തിൽ നിന്നും വിദേശത്ത് നിന്നും പലരും വിളിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും ശിവ വ്യക്തമാക്കി.
 
'അവസാനം കങ്കുവ തിയറ്ററുകളില്‍ എത്തിയിരിക്കുന്നു. ഒത്തിരി സന്തോഷത്തിലാണുള്ളത്. അമേരിക്കയില്‍ നിന്നും സിനിമ കണ്ടിറങ്ങിയ സ്‌നേഹിതര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അതിഗംഭീര വിജയമാകും സിനിമ എന്നാണ് അവര്‍ പറയുന്നത്. ഇപ്പോഴാണ് പൂര്‍ണ തൃപ്തിയായത്. വളരെ സന്തോഷത്തിലും ആകാംക്ഷയിലുമാണ് ഞാനുള്ളത്' എന്നാണ് ശിവയുടെ വാക്കുകള്‍.
 
അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്ടം തോന്നുന്നതാണ് എന്നാണ് ചിത്രം കണ്ട ചിലര്‍ അഭിപ്രായപ്പെടുന്നത്. സിരുത്തൈ ശിവയുടെ മേക്കിംഗ് മികച്ചതാണ്. ചിത്രത്തിന്റേത് ഇമോഷണല്‍ ഫസ്റ്റ് ഹാഫാണ്. സൂര്യയുടെ മികച്ച പ്രകടനമാണ്. സംഗീതവും മികച്ചതാണെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. എന്നാല്‍ കഥ കൊള്ളില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍