85 കോടിക്ക് ഫൈറ്റര്‍ കരാറില്‍ ഒപ്പിട്ട് ഹൃതിക് റോഷന്‍, ഇന്ത്യന്‍ സിനിമയില്‍ ഒരു നായികയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങി ദീപിക!

കെ ആര്‍ അനൂപ്

ശനി, 27 ജനുവരി 2024 (10:31 IST)
Hrithik and Deepika
ബോളിവുഡ് സിനിമകള്‍ക്ക് മലയാളികള്‍ക്കിടയിലും ആരാധകര്‍ ഏറെയാണ്.ഹൃതിക് റോഷന്റെ ഫൈറ്റര്‍ ആണ് വിജയകരമായി ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്.പത്താന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയ ചിത്രം പ്രതീക്ഷ തെറ്റിച്ചില്ല. മികച്ച റിവ്യൂകളും പ്രേക്ഷക പ്രതികരണങ്ങളുമാണ് പുറത്തുവരുന്നത്. മികച്ച തുടക്കം ലഭിച്ചതോടെ വന്‍ കളക്ഷന്‍ നേടും എന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.ഫൈറ്ററില്‍ അഭിനയിക്കുവാനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 
 
നായകനായ ഹൃതിക് റോഷനാണ് ഏറ്റവും വലിയ തുക ലഭിച്ചിരിക്കുന്നത്. 85 കോടിയാണ് നടന്‍ കരാര്‍ ഒപ്പിട്ടത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മുന്നില്‍ തന്നെയുണ്ട് ഹൃതിക്. നായിക കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക വാങ്ങിയ പ്രതിഫലത്തെ കുറിച്ച് അറിയാം. ALSO READ: സ്വപ്നസാഫല്യം, കൊച്ചിയില്‍ സ്വന്തമായൊരു വീട്, അനുശ്രീയുടേത് അഞ്ചുവര്‍ഷത്തെ കാത്തിരിപ്പ്,പാലുകാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍
 
ഇന്ത്യന്‍ സിനിമയില്‍ ഒരു നായികയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ദീപിക വാങ്ങിയത്.നയന്‍താര,കത്രീന കൈഫ് ,സാമന്ത തുടങ്ങി മുന്‍നിര നടിമാരുടെ പ്രതിഫലംഈ തുകയ്ക്ക് അടുത്ത് പോലും വന്നിട്ടില്ല. 20 കോടിയാണ് ദീപികയ്ക്ക് ലഭിച്ചിരിക്കുന്ന പ്രതിഫലം.ALSO READ: നെഗറ്റീവ് റിവ്യൂ കൊണ്ട് തകർക്കാവുന്നതല്ല മോഹൻലാൽ എന്ന ബ്രാൻഡ്, ബുക്ക് മൈ ഷോ ബുക്കിങ്ങിൽ കുതിച്ചുകയറി വാലിബൻ
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍