കണ്ണൂര്‍ സ്‌ക്വാഡിലെ പോലീസുകാരന്‍, പുതിയ സിനിമയുമായി അങ്കിത് മാധവ്,'മൃദുഭാവേ ദൃഢകൃത്യേ'റിലീസിന് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ശനി, 27 ജനുവരി 2024 (09:11 IST)
Ankith Madhav
കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ മലയാളത്തിന് സമ്മാനിച്ച നടനാണ് അങ്കിത് മാധവ്.മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് നടന്റെ കരിയറില്‍ വഴിത്തിരിവായി.അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്‌ക്വാഡ് ഉത്തരേന്ത്യയിലെത്തുമ്പോള്‍ അവിടെ എല്ലാ സഹായത്തിനുമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. സമയം നോക്കാതെ പണിയെടുക്കുന്ന ഉദ്യോഗസ്ഥന്‍.യോഗേഷ് എന്ന യു.പി. പോലീസ് ഉദ്യോഗസ്ഥനാണ് അങ്കിത് സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ അങ്കിതിനെ തേടി മലയാളത്തില്‍ നിന്ന് മറ്റൊരു വേഷം കൂടി എത്തിയിരിക്കുകയാണ്.
 
'മൃദുഭാവേ ദൃഢകൃത്യേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അങ്കിതും അഭിനയിക്കുന്നുണ്ട്. ഫെബ്രുവരി രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ജയന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂരജ് സണ്‍ ആണ് നായകന്‍. ശ്രാവണ മരിയ പ്രിന്‍സ് എന്നിവരാണ് നായികമാര്‍. നാട്ടിന്‍പുറത്തെ അഭ്യസ്തവിദ്യരായ സുഹൃത്തുക്കളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണമായ സംഭവങ്ങളാണ് സിനിമ പറയുന്നത്.ALSO READ: അന്ന് എന്നെ സഹായിച്ച പോലെ ഗില്ലിനെ ഒന്ന് സഹായിച്ചു കൂടെ, ദ്രാവിഡിനോട് അപേക്ഷയുമായി പീറ്റേഴ്സൺ
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ankith Madhav Official (@ankithmadhav)

 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍