മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമയാണെങ്കിലും സമ്മിശ്രമായ പ്രതികരണമാണ് സിനിമയ്ക്ക് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. നിരവധി ആര്‍ട്ടിസ്റ്റുകളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആളെ കൂട്ടി പടമെടുക്കുക എന്നത് ലിജോയ്ക്ക് ഹരമുള്ള കാര്യമാണെന്ന് വ്യക്തമാക്കുകയാണ് സിനിമയിലെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ സംവിധായകന്‍ ടിനുപാപ്പച്ചന്‍.